കോഴിക്കോട്: ബെംഗളുരു കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് കോടിയേരി പണം നല്‍കിയെന്ന് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ പ്രതി മുഹമദ് അനൂപിന്റെ മൊഴി.
ബിനീഷ് കോടിയേരിക്ക് ബാംഗ്ലൂരിലെ ലഹരിമാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പികെ ഫിറോസ് പത്രസമ്മേളനത്തിലൂടെ പറഞ്ഞു. 02-09-2020-നാണ് പത്രസമ്മേളനം നടത്തിയത്. നാർക്കോട്ടിക് കണ്‍ട്രോൾ ബ്യൂറോയുടെ അന്വേഷണ ഉദ്യോഗസ്ഥൻമാർക്ക് അനൂപ് മുഹമ്മദ് നൽകിയ മൊഴിയുടെ പകർപ്പ് മുൻപിൽ വെച്ചാണ് ആരോപണമുന്നയിച്ചത്.
2015-ല്‍ കമ്മനഹള്ളിയില്‍ ആരംഭിച്ച ഹോട്ടലിന് പണം മുടക്കിയത് ബിനീഷ് കോടിയേരിയാണെന്നാണ് മുഹമദ് അനൂപിന്റെ മൊഴിയാണ് പുറത്തുവന്നിരിക്കുന്നത്. 2013 മുതല്‍ ബംഗളുരുവിൽ മയക്കുമരുന്ന് ഇടപാടുകള്‍ തുടങ്ങിയെന്നും മൊഴിയിലുണ്ട്. കമ്മനഹള്ളി കേന്ദ്രീകരിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്കും നൈറ്റ് പാര്‍ട്ടികള്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടന്നും അനൂപ് കര്‍ണ്ണാടക നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ വിഭാഗത്തോട് പറഞ്ഞു.
കഴിഞ്ഞദിവസം മയക്കുമരുന്ന് കേസിൽ പിടിയിലായ മുഹമ്മദ് അനൂപനിന്‍റെ ബിസിനസ് പങ്കാളി കൂടിയാണ് ബിനീഷ് കൊടിയേരി. മുഹമ്മദ് അനൂപിന് കേരളത്തിലെ ചില സിനിമാ താരങ്ങളുമായും ബന്ധമുണ്ട്. മുഹമ്മദ് അനൂപിന് വേണ്ടി പൈസ കൊടുക്കുന്നത് ബിനീഷ് കോടിയേരിയാണ്. സ്വപ്ന പിടിയിലായ ജൂലൈ പത്താം തീയതി 26 തവണയാണ് ബിനീഷ് കോടിയേരി മുഹമ്മദ് അനൂപുമായി സംസാരിച്ചിട്ടുള്ളത്.
ബെംഗളുരു കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് കേസില്‍ ജൂലൈ 21നാണ് കൊച്ചി സ്വദേശി മുഹമദ് അനൂപ്, റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍ നടി അനിഘ എന്നിവര്‍ പിടിയിലായത്. കമ്മനഹള്ളിയിലെ ഹൈയാറ്റ് ആഗ്നസ് ആര്‍ക്കേഡ് എന്ന ഹോട്ടല്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം നടത്തിയെന്നാണ് കേസ്.
ഇതിനിടെ പ്രതികള്‍ കുമരകത്ത് നടത്തിയ നൈറ്റ് പാര്‍ട്ടിയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. ബനീഷിന്റെ മയക്കുമരുന്ന് മാഫിയാ ബന്ധം അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആവശ്യപ്പെട്ടു. മയക്കുമരുന്ന് കച്ചവടത്തിന്റെ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന റോയൽസ് സ്യൂട്സ് എന്ന കെട്ടിടത്തിലെ ഹയാത് അഡ്മിനോ ആർക്കേഡ് എന്ന ഹോട്ടൽ ആരംഭിക്കുവാൻ 2015-ല്‍ പണം നൽകിയത് ബിനീഷ് കോടിയേരിയാണ്. ഇതെല്ലാമാണ് പി കെ ഫിറോസിന്‍റെ പത്രസമ്മേളനത്തിന്‍റെ സാരാംശം.
അന്വേഷണം നടക്കട്ടെ, ബി ജെ പി ഭരിക്കുന്ന സംസ്ഥാനത്തിലെ അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ കയ്യില്‍ നിന്ന് മൊഴിപ്പകർപ്പ് യൂത്ത് ലീഗിന് എങ്ങനെ ലഭിച്ചു എന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ഇതിന് മറുപടിയായി പറഞ്ഞത്.
അതേസമയം അനൂപ് സുഹൃത്താണെന്നും അയാൾക്ക് മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം അറിയില്ലെന്നും ബിനീഷ് കോടിയേരി പറഞ്ഞു. ബിസിനസ് ആവശ്യത്തിനായി മൂന്ന് ലക്ഷം രൂപ അനൂപിന് നല്‍കിയിട്ടുണ്ടെന്നും ബിനീഷ് പറഞ്ഞു.