കര്‍ണ്ണാടകയില്‍ മന്ത്രിമാരായ കെഎസ്‌ ഈശ്വരപ്പ, ശശികല ജൊല്ലെ എന്നിവര്‍ക്ക്‌ കേവിഡ്‌ സ്ഥിരീകരിച്ചു

ബെംഗളൂരു: കര്‍ണ്ണാടകയിലെ രണ്ട്‌ മന്ത്രിമാര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ഗ്രാമവികസന -പഞ്ചായത്തരാജ്‌ മന്ത്രി കെ.എസ്‌ ഈശ്വരപ്പ, വിനിതാ ശിശുവികസന വകുപ്പ്‌ മന്ത്രി ശശികല ജൊല്ലെ എന്നിവര്‍ക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. മന്ത്രി ഈശ്വരപ്പയെ ബെംഗളൂരിലെ സ്വകാര്യശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച മുതല്‍ ഇദ്ദേഹം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഇതേതുടര്‍ന്നാണ്‌ പരിശോധന നടത്തിയത്‌. പരിശോധനാഫലം പോസിറ്റീവായതോടെ ചികിത്സ തേടിയതായി മന്ത്രി ട്വീറ്റ്‌ ചെയ്‌തു. ശിവമോഗ മണ്ഡലത്തില്‍ നിന്നുളള നിയമസഭാംഗമാണ്‌ 72 കാരനായ ഈശ്വരപ്പ.

കോവിഡ്‌ സ്ഥിരീകരിക്കപ്പെട്ട മന്ത്രി ശശികല ജൊല്ലെ വീട്ടില്‍തന്നെ നിരീക്ഷണത്തിലാണ്‌. കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ്‌ യദ്യൂരപ്പക്കും നേരത്തെ കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം ചികിത്സ തേടുകയും രോഗമുക്തനാകുകയും ചെയ്‌തിരുന്നു. . ഈശ്വരപ്പ എത്രയും പെട്ടെന്ന്‌ സുഖം പ്രാപിക്കട്ടെയെന്ന്‌ യദ്യൂരപ്പ ആശംസിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →