ഗർഭിണിയായ യുവതി ബസിനടിയിൽപ്പെട്ട് മരിച്ചു

കണ്ണൂർ: പേരാവൂര് നിടുംപൊയിലിന് സമീപം വാരപ്പീടികയില്‍ ഗര്‍ഭിണിയായ യുവതി ബസ്സിനടിയില്‍പ്പെട്ട് മരിച്ചു. പെരുന്തോടിയിലെ ചെരിയമ്പുറം കുരീക്കാമറ്റത്തില്‍ വിനുവിന്റെ ഭാര്യയായ ദിവ്യ (27)യാണ് മരിച്ചത്. കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നഴ്‌സായിരുന്നു ദിവ്യ.

ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. ആശുപത്രിയിലേക്ക് പോകാന്‍ ബസ് കയറുന്നതിനിടെ ദിവ്യ താഴെ വീണ് ബസിനടിയില്‍പ്പെടുകയായിരുന്നു. അറയങ്ങാടിലെ പഴയ മഠത്തില്‍ ജോര്‍ജിന്റെയും അന്നമ്മയുടെയും മകളാണ്. സഹോദരി: നീതു(ബെംഗളൂരു). സംസ്‌കാരം പിന്നീട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →