കടുത്ത വിമര്‍ശനത്തെ തുടര്‍ന്ന് നലപാട്‌ മയപ്പെടുത്തി പിഎസ്‌.സി

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ പിഎസ്‌.സി ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച വിദ്യാര്‍ത്ഥികളെ വിലക്കാനും ശിക്ഷാനടപടികള്‍ സ്വീകരിക്കാനുമുളള നീക്കത്തില്‍ നിന്നും പിഎസ്‌ സി പിന്‍മാറി. കാസര്‍കോഡ്‌ ജില്ലയിലെ സ്‌റ്റാഫ്‌ നഴ്‌സ്‌ , ആയുര്‍വേദ കോളേജിലെ ഫിസിയോ തെറാപ്പിസ്റ്റ്‌, തുടങ്ങിയ തസ്ഥികളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന്‌ പിഎസ്‌ സി നേരത്തേ വ്യക്തമാക്കിയിരുന്നു.

ഇത്‌ വിവാദമാവുകയും കടുത്ത വിംമര്‍ശനം ഉയരുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ പിഎസ്‌.സി നിലപാട്‌ തിരുത്തിയത്‌. എന്നാല്‍ അവര്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച്‌ വിജിലന്‍സ്‌ അന്വേഷണം നടത്തും. വിദ്യാര്‍ത്ഥികള്‍ക്ക്‌ അവരുടെ ഭാഗം ഉന്നയിക്കാനുളള അവസരം നല്‍കുകയും ചെയ്യും . അതിന്‌ ശേഷമേ മറ്റുനടപടികളിലേക്ക്‌ കടക്കുകയുളളുവെന്ന്‌ പി.എസ്‌.സി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →