ഓണാഘോഷം ഡോക്ടര്‍മാരുള്‍പ്പടെ 50 പേര്‍ക്കെതിരെ കേസെടുത്തു

മുക്കം: കോവിഡ്‌ പ്രോട്ടോകോള്‍ ലംഘിച്ച്‌ ഓണാഘോഷം നടത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയളള 50 ജീവനക്കാര്‍ക്കെതിരെ മുക്കം പോലീസ്‌ കേസെടുത്തു. മണാശ്ശേരി കെഎംസിടി മെഡിക്കല്‍ കോളേജിലാണ്‌ നിയമ വിരുദ്ധമായി ഓണം ആഘോഷിച്ചത്‌. ഇവിടെ ഡോക്ടര്‍മാരടക്കം 11 പേര്‍ക്ക്‌ നേരത്തേ കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന്‌ കണ്ടെയിന്‍മെന്‍റ് ‌ സോണ്‍ ആക്കി ആശുപത്രി ഉള്‍പ്പെടുന്ന പ്രദേശം പ്രഖ്യാപിച്ചിരുന്നു.

അതിന്‌ പിന്നാലെയാണ്‌ ഗൈനക്കോളജി, പീഡിയാട്രിക്‌സ്‌ വിഭാഗങ്ങള്‍ ചേര്‍ന്ന്‌ ഓണാഘോഷം നടത്തിയത്‌. ഓണാഘോഷ പരിപാടിയുടെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ എപ്പിഡെമിക്ക്‌ ആക്ടുപ്രകാരം പോലീസ്‌ കേസെടുക്കുകയായിരുന്നു.

ഹോസ്‌റ്റലില്‍ താമസിക്കുന്നവരോട്‌ ആന്‍റിജന്‍ ടെസ്‌റ്റിന്‌ വിധേയരാവാന്‍ മുക്കം നഗരസഭ നിര്‍ദ്ദേശം നല്‍കിയിരുന്നു. അവിടേക്ക്‌ കോവിഡ്‌ മാനദണ്ഡം പാലിക്കാതെ അഞ്ചും ആറും ആളുകള്‍ വീതം ഓട്ടോറിക്ഷയില്‍ വന്നതിനും പോലീസ്‌ കേസെടുത്തിരുന്നു. നടപടികള്‍ സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനും നഗരസഭ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →