കല്ലമ്പലം മാലിന്യം കത്തിക്കാനുളള ശ്രമം നാട്ടുകാര്‍ തടഞ്ഞു

കല്ലമ്പലം: പളളിക്കല്‍ പഞ്ചായത്തിലെ ജനവാസ മേഖലയായ മൂലഭാഗം നാലാം വാര്‍ഡില്‍ ഈരാറ്റില്‍ ആക്കന്‍ റോഡിന്‌ സമീപം ലോറിയില്‍ കൊണ്ടുവന്ന മാലിന്യം തളളിയിട്ട്‌ കത്തിക്കാനുളള ശ്രമം നാട്ടുകാര്‍ തഞ്ഞു.പഞ്ചായത്തിലെ പനപ്പളളി ഏലായ്‌ക്ക്‌ സമീപം സ്ഥാപിച്ചിട്ടുളള പ്രവര്‍ത്തനം തുടങ്ങാത്ത മാലിന്യ സംഭരണിക്കുമുമ്പില്‍ കൂട്ടിയിട്ടിരുന്നതുള്‍പ്പടെ മറ്റുസ്ഥലങ്ങളില്‍ നിന്നും എത്തിച്ച മാലിന്യമാണ്‌ ജനവാസ മേഖലയില്‍ തളളാനും കത്തിക്കാനും ശ്രമിച്ചത്‌.

സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ ലോറിതടഞ്ഞ്‌ പ്രതിഷേ ധിച്ചു. തുടര്‍ന്ന്‌ വാര്‍ഡ്‌ മെമ്പര്‍ മീനാകുമാരി ,മണ്ഡലം ജനറല്‍ സെക്രട്ടറി ഷിബിലി, ഈരാറ്റില്‍ ഇ.ബിഎഎസ്‌.സി ക്ലബ്ബിന്‍റെ ഭരവാഹികള്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി നാട്ടുകാരടെ പ്രതിഷേധത്തെ തുടര്‍ന്ന്‌ മാലിന്യങ്ങള്‍ തിരികെ കൊണ്ടുപോ കാന്‍ പളളിക്കല്‍ പോലീസ്‌ നിര്‍ദ്ദേശിച്ചു.

ആരോഗ്യ ശുചിത്വ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്‌ച വെച്ചതിന്‌ 2011ലെ രാഷ്ട്രപതിയുടെ നിര്‍മ്മല്‍ പുരസ്‌കാരം ലഭിച്ച പഞ്ചായത്താണ്‌ പളളിക്കല്‍. എന്നാല്‍ ഇന്ന്‌ മലിന്യം കുന്നുകൂടി സംസ്‌കരിക്കാന്‍ ഇടമില്ലാത്ത അവസ്ഥയിലെത്തി അടിയന്തിരമായി മാലിന്യ സംസ്‌ക്കരണ പ്ലാന്‍റ് ‌ നിര്‍മ്മിക്ക ണമെന്ന്‌ മണ്ഡലം കോണ്‍ഗ്രസ്‌ കമ്മറ്റി പ്രസിഡന്‍റ് ‌ എസ്‌.നിസാം ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →