നിരീക്ഷണത്തിലായിരുന്ന പ്രവാസിയുടെ വീടിന്‌ തീപിടിച്ചു

മുടപുരം: ഖത്തറില്‍ നിന്ന്‌ നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പ്രവാസിയുടെ വീടിന്‌ തീപിടിച്ചു. കിഴുവിലം പഞ്ചായത്തിലെ നൈനാംകോണം റോഡില്‍ സലീനാ മന്‍സിലില്‍ സൈനുദ്ദീന്‍റെ വീടിനാണ്‌ തീപിടിച്ചത്‌.

2029 ആഗസ്റ്റ്‌ 29 ന്‌ രാവിലെ 10 മണിയോെയാണ്‌ സംഭവം. വീടിനോട്‌ ചേര്‍ന്നുളള വിറകുപുരയില്‍ നിന്നാണ്‌ തീ പടര്‍ന്നത്‌. ഓടിട്ട വീടായിരുന്നു. വീടിന്‌ ഭാഗീകമായി കേടുപാടുകള്‍ സംഭവിച്ചു. വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ ആറ്റിങ്ങലില്‍ നിന്ന്‌ ഫയര്‍ഫോഴ്‌സ്‌ സംഘവും പോലീസും സ്ഥലത്ത്‌ എത്തിയിരുന്നു.

സൈനുദ്ദീന്‍ ക്വാറന്‍റൈനില്‍ ആയിരുന്നതിനാല്‍ മറ്റുകുടുംബങ്ങള്‍ വേറൊരു വീട്ടിലേക്ക്‌ തമാസം മാറ്റിയിരുന്നു.

Share
അഭിപ്രായം എഴുതാം