കമല ഹാരിസല്ല തന്റെ മകളാണ് അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റാകാൻ യോഗ്യയെന്ന് ട്രംപ്

വാഷിങ്ടണ്‍: യുഎസ് വൈസ് പ്രസിഡന്റ് ആകാന്‍ കമല ഹാരിസിന് യോഗ്യതയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂഹാംഷയറില്‍ റിപ്പബ്ലിക്കന്‍ പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്.

യുഎസിൽ ആദ്യമായി ഒരു വനിതാ പ്രസിഡന്റ് ഉണ്ടായിക്കാണാന്‍ താനും ആഗ്രഹിക്കുന്നുണ്ട്. കമല ഹാരിസ് ആ പദവിക്ക് ഒട്ടും യോഗ്യയല്ല. തന്റെ മകളും സീനിയര്‍ വൈറ്റ് ഹൗസ് ഉപദേശകയുമായ ഇവാങ്ക ട്രംപായിരിക്കും ആ പദവിക്ക് അനുയോജ്യയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ക്ക് ഇവാങ്ക ട്രംപിനെ വേണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നതെന്നും ട്രംപ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →