യു.എ.ഇ: യു.എ.ഇയിലെ വിദ്യാലയങ്ങള്‍ കർശനമായ കോവിഡ് പ്രതിരോധ നടപടികളോടെ തിങ്കളാഴ്ച (31.08.2020) തുറക്കും. കോവിഡ് സുരക്ഷ കണക്കിലെടുത്തതിന്‍റെ ഭാഗികമായാണ് വിദ്യാർഥികൾ സ്കൂളിലെത്തുക.
മധ്യവേനൽ അവധി കൂടി പിന്നിട്ടാണ് യു.എ.ഇയിലെ സ്വകാര്യവിദ്യാലയങ്ങൾ തിങ്കളാഴ്ച (31.08.2020) തുറക്കുന്നത്. പല സ്കൂളുകളിലും കോവിഡ് പരിശോധന പൂർത്തിയാക്കിയ അധ്യാപകർ റിപ്പോർട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഭൂരിഭാഗം രക്ഷിതാക്കളും മക്കൾക്ക് ഇ – ലേണിങ് സംവിധാനമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

