ഭര്‍ത്താവിന്റെ ദേഹത്ത്‌ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തിയ ഭാര്യ അറസ്റ്റില്‍

തിരുവല്ല: ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്‍റെ ദേഹത്ത്‌ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തിയ ഭാര്യയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. നെല്ലാട്‌ അഭിലാഷ്‌ ഭവനില്‍ സോമന്‍ (60) ആണ്‌ പൊള്ളലേറ്റത്‌. സംഭവത്തില്‍ ഭാര്യരാധമാണി(56)യാണ്‌ അറസ്റ്റിലായത്‌. 2020 ആഗസ്റ്റ്‌ 24ന്‌ തിങ്കളാഴ്‌ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.

ഉറങ്ങി കിടന്ന തന്‍റെ ദേഹത്ത്‌ മണ്ണെണ്ണ ഒഴിച്ചശേഷം ഭാര്യ തീ കൊളുത്തുക യായിരുന്നുവെന്നാണ്‌ സോമന്‍ പോലീസിന്‌ മൊഴി നല്‍കിയത്‌. ഈ മൊഴിയും ശാസ്‌ത്രീയ സാഹചര്യ തെളിവുകളും കണക്കിലെടുത്താണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്‌തതെന്ന്‌ തിരുവല്ല ഡിവൈഎസ്‌പി ടി. രാജപ്പന്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്‌തു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സോമന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണ്‌‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →