നിരീക്ഷണ കേന്ദ്രത്തില്‍ താമസിപ്പിച്ചിരുന്ന യുവതി ആത്മഹത്യക്ക്‌ ശ്രമിച്ചു

തിരുവല്ല: തിരുവല്ലക്കുസമീപം തുകലശേരിയിലെ കോവിഡ്‌ കെയര്‍ സെന്‍ററില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സ്‌ത്രീ ആത്മഹത്യക്ക്‌ ശ്രമിച്ചു. അടച്ചിട്ടിരുന്ന മുറിയില്‍ നിന്ന്‌ ബഹളം കേട്ടതിനെ തുടര്‍ന്ന് എത്തിയ ആളുകള്‍ മുറി ചവിട്ടിതുറന്ന്‌ ഇവരെ രക്ഷപെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇവരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

തിരുവല്ലയിലെ ജിം പരിശീലകനായ ഇവരുടെ സഹോദരന്‍ 2020 ആഗസ്‌റ്റ്‌ 26ന്‌ ബുധനാഴ്‌ച ആത്മഹത്യ ചെയ്‌തിരുന്നു. ഇയാളു ടെ സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഇവര്‍ കേരളത്തിന്‌ പുറത്താണ്‌ ജോലി ചെയ്തിരുന്നത്. സംസ്ഥാനത്തിന്‌ പുറത്തുനിന്നും എത്തിയതിനാല്‍ നിരീക്ഷണ കേന്ദ്രത്തില്‍ താമസിപ്പിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →