14-ാമത് ഇന്ത്യ-സിംഗപ്പൂർ പ്രതിരോധ നയതന്ത്ര സംഭാഷണം വീഡിയോ കോൺഫറൻസിംഗിലൂടെ നടന്നു

ന്യൂ ഡെൽഹി: 14-ാമത് ഇന്ത്യ-സിംഗപ്പൂർ പ്രതിരോധ നയതന്ത്ര സംഭാഷണം ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടന്നു.ഇന്ത്യൻ പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാറും സിംഗപ്പൂർ  പ്രതിരോധ സെക്രട്ടറി ചാൻ ഹെങ് കീയും ചേർന്ന് സംയുക്തമായി ചർച്ചകൾക്ക് നേതൃത്വം വഹിച്ചു.

പ്രതിരോധ മേഖലയിൽ ഉഭയകക്ഷി താത്പര്യമുള്ള ഒട്ടേറെ വിഷയങ്ങളിൽ ഇന്ത്യയും സിംഗപ്പൂരും തമ്മിൽ ചർച്ച നടന്നു.പ്രതിരോധ മേഖലയിലെ സുരക്ഷാ പങ്കാളിത്തം കൂടുതൽ വർദ്ധിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി..

പ്രതിരോധ നയതന്ത്ര സംഭാഷണത്തിന്റെ സമാപനത്തിൽ, മാനുഷിക സഹായം,  ദുരന്തനിവാരണം എന്നീ മേഖലകളിൽ  സഹകരിക്കാൻ ഇന്ത്യയും സിംഗപ്പൂരും ധാരണയിൽ  ഒപ്പുവച്ചു.

ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1649298

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →