ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ചൈന

ബീജിങ്: ചൈനയുടെ വീ ചാറ്റ് പോലുള്ള മെസേജിങ് ആപ്പുകള്‍ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തിയാല്‍ ടെക് ഭീമന്‍ ആപ്പിളിന്റെ ഉല്‍പ്പന്നങ്ങള്‍ തങ്ങളും വിലക്കുമെന്ന് ചൈന. ചൈനീസ് പൗരന്‍മാര്‍ക്കാണ് രാജ്യം ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വ്യാപാര യുദ്ധമുണ്ടെങ്കിലും അമേരിക്കന്‍ കമ്പനികള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ചൈനയില്‍ യഥേഷ്ടം വില്‍ക്കാന്‍ അനുമതിയുണ്ട്. ഉദാഹരണത്തിന് ആപ്പിള്‍ ചൈനയിലും ഹോങ് കോങിലും തായ്നിവാനിലുമായി 46.5 ബില്ല്യന്‍ ഡോളറിനുള്ള ഐഫോണ്‍ കഴിഞ്ഞ വര്‍ഷം മാത്രം വിറ്റിട്ടുണ്ട്.

ആപ്പിളിന്റെ വരുമാനത്തിന്റെ 20 ശതമാനമാണ് ഈ തുക. ചൈന പ്രതികാര നടപടികളുമായി മുന്നോട്ടു പോയാല്‍ ആപ്പിള്‍ അടക്കമുള്ള എല്ലാ വന്‍കിട അമേരിക്കന്‍ കമ്പനികള്‍ക്കും അതു തിരിച്ചടിയാകാം. എല്ലാ വന്‍കിട കമ്പനികളും അവരുടെ ഉല്‍പ്പന്നങ്ങളുടെ വില പിടിച്ചു നിറുത്താനായി ചൈനയിലാണ് നിര്‍മിക്കുന്നതും. അതായത് ചൈന ഐഫോണിന് സമ്പൂര്‍ണ വിലക്കേര്‍ പ്പെടുത്തിയാല്‍ ആപ്പിള്‍ കമ്പനി ഏറെക്കുറെ പൂട്ടേണ്ടിയുംവരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →