ന്യൂ ഡെൽഹി: ഇന്ത്യയുടെ 2020ലെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയുന്നതിനെ സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ തെറ്റായി ഉദ്ധരിച്ചു കൊണ്ട് ചില വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു.
ആ പ്രസ്താവന ആഗോള കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളല്‍ കുറയുമെന്ന പ്രവചനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു എന്നും രാജ്യത്തിന്റെ പുറന്തള്ളലിനെ കുറിച്ചായിരുന്നില്ല എന്നും പരിസ്ഥിതി മന്ത്രാലയം വിശദീകരിക്കുന്നു. ഇന്റര്‍നാഷണല്‍ എനജര്‍ജി ഏജന്‍സിയുടെ 2020ലെ ഗ്ലോബല്‍ എനര്‍ജി റിവ്യൂ 2020 റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1649161