ഇടുക്കിയില്‍ വെള്ളിയാഴ്ച 49 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. രൂപത ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേലിനും അഞ്ചു വൈദികർക്കും രോഗബാധ.

ഇടുക്കി: ഇടുക്കി രൂപത ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേലിനും അഞ്ചു വൈദികർക്കും കോവിഡ് സ്ഥിരീകരിച്ചു. 28-08-2020, വെള്ളിയാഴ്ച ഇടുക്കിയിൽ നിന്ന് 49 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 29 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. അഞ്ചുപേരുടെ ഉറവിടം അറിയില്ല. 19പേർ ഇതര സംസ്ഥാനത്തിൽ നിന്നും ഒരാൾ വിദേശത്ത് നിന്നും വന്നതാണ്.

കാമാക്ഷിയിലെ ഒരു കുടുംബത്തിലെ മൂന്നു പേർക്കും മരിയാപുരം ഒരു കുടുംബത്തിലെ നാലു പേർക്കും രാജക്കാട് മുരിക്കുംതൊട്ടിയിലെ ഒരു കുടുംബത്തിലെ നാല് പേർക്കും രോഗം ബാധിച്ചു. 36 പേരുടെ രോഗം ഭേദമായി.

ഇടുക്കി ജില്ലയിലെ രാജകുമാരി (8), ഉപ്പുതറ (സബ് വാർഡ് 16), പാമ്പാടുംപാറ (സബ് വാർഡ് 3), ദേവികുളം (സബ് വാർഡ് 12), എന്നിവ പുതിയ ഹോട്ട്സ്പോട്ടുകൾ ആണ് . ഇടുക്കി ജില്ലയിലെ കാഞ്ചിയാർ (3, 4, 10, 14 സബ് വാർഡുകളും) വണ്ടിപ്പെരിയാർ (2,3 സബ് വാർഡുകളും) ഹോട്ട്സ്പോട്ട് നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →