ബര്‍തലോമ്യു ഒഗ്ബച്ചെ ബ്ലാസ്റ്റേഴ്സ് വിട്ടു

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന ബര്‍തലോമ്യു ഒഗ്ബച്ചെ ടീം വിട്ടു. മുംബൈ സിറ്റി എഫ് സിയ്‌ക്കൊപ്പമായിരിക്കും താരം ഇനി കളിക്കാനിറങ്ങുക. കഴിഞ്ഞ ഐ എസ് എൽ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റനായിരുന്ന അദ്ദേഹം 15 ഗോളുകൾ നേടിയിരുന്നു. അരങ്ങേറ്റ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനായി ഏറ്റവും അധികം ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും ബര്‍തലോമ്യു ഒഗ്ബച്ചെയുടെ പേരിലായിരുന്നു.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റെഡില്‍ നിന്നാണ് ഒഗ്ബച്ചെ കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍ എത്തുന്നത്. ഫ്രഞ്ച് ക്ലബ് പി എസ് ജിയുടെ യൂത്ത് ടീമിലൂടെയാണ് താരം കരിയർ വികസിപ്പിച്ചത്. കഴിഞ്ഞ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് നേടിയ 29 ഗോളുകളില്‍ 15 എണ്ണവും ഒഗ്ബച്ചെയുടേതായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →