റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദരിദ്ര രാജ്യങ്ങളിൽ കോവിഡ് സൃഷ്ടിക്കുന്ന സാമ്പത്തിക മാന്ദ്യം ഒരു ദശകമെങ്കിലും നീണ്ടുനിൽക്കുമെന്ന് ഐഎംഎഫ്

August 28, 2020 - 1:00 pm

വാഷിംഗ്ടൺ: കോവിഡ് 19 ഒരു ദശകമെങ്കിലും നീളുന്ന സാമ്പത്തിക മാന്ദ്യത്തിലേക്ക് ദരിദ്ര വികസ്വര രാജ്യങ്ങളെ തള്ളിവിടുമെന്ന് ഐഎംഎഫ് .

കോവിഡ് ഉണ്ടാക്കുന്ന സാമ്പത്തിക ആഘാതം പരിഹരിക്കാൻ ഈ രാജ്യങ്ങൾക്ക് അത്രപെട്ടന്നൊന്നും സാധിച്ചേക്കില്ല. ഏപ്രിൽ മുതൽ 42 ദരിദ്ര വികസ്വര രാജ്യങ്ങൾക്ക് പ്രത്യേക സാമ്പത്തിക സഹായം നൽകി വരികയാണ് തങ്ങളെന്നും ഐ എം എഫ് പറയുന്നു.

മിക്ക വികസ്വര രാജ്യങ്ങളിലും ഉൽപാദന പ്രവർത്തനങ്ങളും ഗതാഗത സംവിധാനങ്ങളുമെല്ലാം നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ് .അധികം വൈകാതെ ഇത് പൂർവസ്ഥിതിയിലാക്കാൻ അവർ പലരും നിർബന്ധിതരാകും. അതോടെ രോഗവ്യാപനം കൂടുതൽ തീവ്രമാകാനാണ് സാധ്യത.

ഇത്തരം രാജ്യങ്ങളിലെ മനുഷ്യജീവനും ജീവനോപാധികളും സംരക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹത്തിൻറെ സഹായം അനിവാര്യമാണെന്നും ഐ.എം.എഫ് പറയുന്നു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *