തൃശൂര്‍: കേരള കലാമണ്ഡലത്തിലെ പുതിയ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് സമുച്ചയത്തിന്റെയും നവീകരിച്ച ഭരണവിഭാഗം കെട്ടിടത്തിന്റെയും ഉദ്ഘാടന സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ നിര്‍വഹിച്ചു. കലാമണ്ഡലം ജീവനക്കാര്‍ക്ക് താമസിക്കുന്നതിന് നാല് കോടി ചെലവിട്ട് നിര്‍മ്മിച്ച 12 ഫ്ളാറ്റുകൾ അടങ്ങുന്ന കെട്ടിട സമുച്ചയത്തിലെ, നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആറു ഫ്ളാറ്റു കളാണ് തുറന്ന് കൊടുത്തത്. 42,62,362 രൂപ ചിലവിലാണ് ഭരണവിഭാഗം കെട്ടിടം നവീകരിച്ചത്. ഓണ്‍ലൈനായി നടന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രിയ്ക്ക് വേണ്ടി യു ആര്‍ പ്രദീപ് എംഎല്‍എ ശിലാസ്ഥാപനം നടത്തി.
കലാമണ്ഡലം വൈസ് ചാന്‍സിലര്‍ ഡോ. ടി കെ നാരായണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ യു ആര്‍ പ്രദീപ് എംഎല്‍എ മുഖ്യാതിഥിയായി. ഭരണസമിതി അംഗങ്ങളായ ഡോ. എന്‍ ആര്‍ ഗാമപ്രകാശ്, കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി, ടി കെ വാസു, രജിസ്ട്രാര്‍ കെ പി മനോജ് എന്നിവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7432/Kerala-Kalamandalam.html