പോർട്ട് ഓഫ് സ്പെയിൻ: സ്പാനിഷ് നടനും സംവിധായകനും നിർമ്മാതാവുമായ അൻറോണിയോ ബൻഡേറസ് കോവിഡ് മുക്തനായി. 21 ദിവസത്തെ കർശനമായ ചികിത്സയ്ക്കൊടുവിൽ താൻ രോഗത്തെ അതിജീവിച്ചതായി അദ്ദേഹം ട്വീറ്റ് ചെയ്തു.
ക്വാറന്റയിനിൽ വച്ചായിരുന്നു താരത്തിന്റെ അറുപതാം പിറന്നാൾ ആഘോഷം. ലോകമെങ്ങും അനേകം ആരാധകരുള്ള അദ്ദേഹത്തിന് അഞ്ചു തവണ ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചിട്ടുണ്ട്.

