പഞ്ചാബില്‍ 22 എംഎല്‍എമാര്‍ക്ക് കൊവിഡ്

ചണ്ഡീഗഡ്: പഞ്ചാബില്‍ 22 എംഎല്‍എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വെളളിയാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കേയാണ് എംഎല്‍എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

നേരത്തെ പഞ്ചാബില്‍ നിന്നുളള മൂന്ന് ക്യാബിനറ്റ് മന്ത്രിമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിയമസഭാ സമ്മേളനത്തിന് മുന്‍പ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്ന് എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് വിധേയമായപ്പോഴാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

കൊവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ആംആദ്മി പാര്‍ട്ടി എംഎല്‍എമാരാണ്. ആറ് അകാലിദള്‍ എംഎല്‍എമാര്‍ക്കും വൈറസ് ബാധ ഉണ്ടായി. ശേഷിക്കുന്നവര്‍ കോണ്‍ഗ്രസ് നിയമസഭ അംഗങ്ങളാണ്. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് നിയമസഭയില്‍ സാമൂഹിക അകലം ഉറപ്പാക്കുമെന്ന് വിധാന്‍ സഭ അറിയിച്ചു. കൊവിഡ് നെഗറ്റീവായവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →