അമ്പലപ്പുഴ: നാലുസുഹൃത്തുക്കളോടൊപ്പം കടലില്‍ കുളിക്കാനിയങ്ങിയ 17 കാരനെ കടലില്‍ കാണാതായി. അമ്പലപ്പുഴ വാടക്കല്‍ ,അറപ്പപ്പൊഴി ഭാഗത്തെ കടല്‍ തീരത്താണ് സുഹൃത്തുക്കളോടൊപ്പം 17 കാരനായ അലന്‍ കുളിക്കാനിറങ്ങിയത്. പുന്നപ്ര വടക്ക് പഞ്ചായത്ത് കാക്കരിയില്‍ കുഞ്ഞുമോന്‍ ലിസി ദമ്പതികളുടെ മകനാണ്.
ഇന്നലെ വൈകിട്ട് (2020 ഓഗസ്റ്റ് 25) അഞ്ചുമണിയോടെയാണ് സംഭവം. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പുന്നപ്ര പോലീസ് സ്‌റ്റേഷനില്‍ വിവരമറിച്ചതിനെ തുടര്‍ന്ന് പോലീസെത്തി മത്സ്യ തൊഴിലാളികളോടൊത്ത് തെരച്ചില്‍ നടത്തി . പിന്നീട് തോട്ടപ്പളളി കോസ്റ്റല്‍ പോലീസിനെ വിവരം അറിയിച്ചെ ങ്കിലും ബോട്ടിന്‍റെ സ്രാങ്ക് കോവിഡ് നിരീക്ഷണത്തിലാണ് എന്നായിരുന്നു മറുപടി. പിന്നീട് ബോട്ട് ഓടിക്കാന്‍ ആളിനെ സംഘടിപ്പിച്ചെത്തിയപ്പോഴേക്കും സമയം ഇരുട്ടി. തെരച്ചില്‍ ഇന്ന് തുടരും.