തിരുവല്ല: ഉറങ്ങി കിടക്കുകയായിരുന്ന ഭര്‍ത്താവിന്‍റെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ കേസില്‍ ഭാര്യക്കെതിരെ കേസ്. തിരുവല്ല നെല്ലാട് അഭിലാഷ് ഭവനില്‍ സോമന്‍(65)നാണ് ഗുരുതരമായ പൊളളലേറ്റത്. സംഭവത്തില്‍ ഭാര്യ രാധാമണിക്കെതിരെ പോലീസ് കേസെടുത്തു.
2020 ഓഗസ്‌റ്റ് 24 തിങ്കളാഴ്‌ച രാത്രി ഒമ്പതരയോടെയാണ് സംഭവം. വീട്ടില്‍ ഉറങ്ങി കിടന്ന തന്‍റെ ശരീരത്തില്‍ ഭാര്യ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകായായിരുന്നെന്ന് സോമന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തീപിടിച്ച ശരീരവുമായി പുറത്തേക്കോടിയ സോമനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. മകന്‍ അഭിലാഷ് സ്ഥലത്തില്ലായിരുന്നു. 50 ശതമാനത്തിലധികം പൊളളലേറ്റ സോമന്‍ കോട്ടയത്തെ സ്വകാര്യാശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ദമ്പതികള്‍ കുറേക്കാലമായി അകല്‍ച്ചയിലായിരുന്നതായി പോലീസ് പറഞ്ഞു. കോവിഡ് പരിശോധനക്കുശേഷം ഭാര്യ രാധാമണിയെ കസ്‌റ്റടിയിലെടുത്ത് ചോദ്യം ചെയ്യും.

