തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ഇന്നലെ നടന്ന തീപിടുത്തത്തിനെ തുടര്‍ന്ന് പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി. എസ്.പി അജിത്തിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടക്കുന്നത്. ഫൊറന്‍സിക് സംഘവും പരിശോധന ആരംഭിച്ചു.
തീപിടുത്തത്തെ തുടര്‍ന്ന് ആരോപണങ്ങള്‍ ശക്തമായതോടെയാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ചീഫ് സെക്രട്ടറിയുടെ ഓഫീസിനു സമീപത്തുള്ള പൊതുഭരണവകുപ്പ് ഓഫീസില്‍ തീപിടിച്ചത് ചൊവ്വാഴ്ച വൈകിട്ട് 4.45 ഓടെയാണ്. ഫയര്‍ഫോഴ്‌സും കന്റോണ്‍മെന്റ് പോലീസും സ്ഥലത്തെത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്.
പ്രധാന ഫയലുകളൊന്നും കത്തിപ്പോയിട്ടില്ലെന്നാണ് പൊതുഭരണ വകുപ്പ് ഉദ്യോഗസ്ഥരുടെ വാദം. സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പിലെ പൊളിറ്റിക്കല്‍ വിഭാഗത്തിലും പ്രോട്ടോക്കോള്‍ ഓഫീസിലുമാണ് തീപിടുത്തം ഉണ്ടായത്. പ്രധാനഫയലുകള്‍ കത്തിനശിച്ചെന്നും സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമമെന്നും പ്രതിപക്ഷവും ബിജെപി നേതാക്കന്‍മാരും വിവാദമുന്നയിച്ചിരുന്നു.

