തൃശൂരില്‍ അടച്ചിട്ടിരുന്ന മത്സ്യ മാംസ മാര്‍ക്കറ്റ് ഇന്നുമുതല്‍ തുറന്ന് പ്രവര്‍ത്തനം തുടങ്ങി.

തൃശൂര്‍: കോവിഡ് രോഗ വര്‍ദ്ധനയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന തൃശൂര്‍ മത്സ്യ മാംസ മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് പരിശോധന നടത്തിപോലീസ് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉളളവര്‍ക്കുമാത്രമേ കട തുറക്കാന്‍ അനുവാദമുളളു.

ശക്തന്‍ മാര്‍ക്കറ്റില്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തനത്തിനുളള മാര്‍ഗ്ഗരേഖ പുറത്തിറക്കി. മാര്‍ക്കറ്റിലേക്ക് വരുന്ന വാഹനങ്ങള്‍ അണുനശീകരണം നടത്തി ടോക്കണ്‍ വാങ്ങിയ ശേഷം മാത്രമേ പ്രവേശിക്കാവൂ . ചരക്കുമായി വരുന്ന ലോറികള്‍ രാവിലെ ചരക്കിറക്കി മാര്‍ക്കറ്റില്‍ നിന്ന് പോകണം.നിലവിലുളള കടകള്‍ തൊഴിലാളികള്‍ എന്നിവരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ഒന്നിടവിട്ടുളള ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണം. ഓരോ ദിവസങ്ങളിലും പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് വ്യത്യസ്ഥ നിറങ്ങളിലുളള തിരിച്ചറില്‍ കാര്‍ഡ് നല്‍കണം. കടകളില്‍ പരമാവധി മൂന്നുജീവനക്കാര്‍ മാത്രമേപാടുളളു. തൊഴിലാളികള്‍ മൂന്നുദിവസം തുടര്‍ച്ചായി ജോലി ചെയ്യണം .

ചെറുകിട കച്ചവടക്കാര്‍ക്ക് നേരത്തേതന്നെ നടപ്പിലാക്കയിരുന്ന ഒറ്റ ഇരട്ട നമ്പര്‍ സംവിധാനം അതുപോലെ തന്നെ തുടരാവുന്നതാണ്. റീട്ടെയില്‍ കച്ചവടക്കാടരെ മാര്‍ക്കറ്റിനുളളില്‍ പ്രവേശിപ്പിക്കുന്നതിന് എന്‍ട്രി പോയിന്‍റ് നിയന്ത്രണം ഏര്‍പ്പെടുത്തും. മാര്‍ക്കറ്റ് നിത്യവും വൈകിട്ട് ആറിനുശേഷം ഫയര്‍ ഫോഴസ് സഹായത്തോടെ അണുനശീകരണം നടത്തണം. കടകളില്‍ സാനിറ്റൈസര്‍ കരുതണം.

Share
അഭിപ്രായം എഴുതാം