പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായെന്ന് ഇന്നലെ മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചു. സൈന്യത്തിന്റെ  റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഡീപ് കോമയിലായ പ്രണബ് മുഖര്‍ജി വെന്റിലേറ്ററിലാണ്.  തലയ്ക്കകത്തു രക്തം കട്ടപിടിച്ചത് നീക്കാനുള്ള ശ്‌സ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയില്‍ തുടരുകയാണ് അദ്ദേഹം. ശസ്ത്രക്രിയ്ക്കു മുന്‍പ് അദ്ദേഹത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →