കാസര്‍കോട് : മത്സ്യ വകുപ്പിന്റെ കീഴില്‍ പൊതുകുളങ്ങളില്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുമ്പള പഞ്ചായത്തിന്റെ അധീനതയിലുള്ള കൊടിയമ്മ ചത്രം പള്ളം, കജൂര്‍ പള്ളം എന്നിവിടങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. എട്ട് മാസം കൊണ്ട് രണ്ട് കിലോ വരെ വളര്‍ച്ചയെത്തുന്ന മത്സ്യങ്ങളാണ് കൃഷി ചെയ്യുന്നത്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കാണ് മേല്‍നോട്ട ചുമതല. ഇതിനാവശ്യമായ തുക സി ഇ എഫ് പദ്ധതിയില്‍ പെടുത്തി പലിശരഹിത വായ്പയായി കുടുംബശ്രീ നല്‍കും. പദ്ധതി കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ പൂണ്ടരീകാക്ഷ ഉല്‍ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗീത ഷെട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം അരുണ എം ആള്‍വ, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ സുരേന്ദ്രന്‍, സി ഡി എസ് പ്രസിഡന്റ് സബൂറ, പഞ്ചായത്ത് ആസുത്രണ സമിതി വൈസ് ചെയര്‍മാന്‍ അഷ്‌റഫ് കൊടിയമ്മ, മഞ്ചുനാഥ ആള്‍വ, പി കെ കദീജ, ലോക നാഥ് ഷെട്ടി, ആയിശ ഹൈദര്‍, ചെഞ്ചലാക്ഷി കുണ്ടാപു, രാജു മാസ്റ്റര്‍, ചന്ദ്രാവതി, ആശാലതാ, ചന്ദ്ര കജൂര്‍, പ്രോജക്ട് കോഡിനേറ്റര്‍ ശ്വേത, പ്രമോട്ടര്‍ അവിന്‍ ആനന്ദ്, അബ്ബാസലി കെ ,സിദ്ധീഖ് ഊജാര്‍, ഹമീദ് ചത്രം പള്ളം, ഖാലിദ് സംബന്ധിച്ചു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7397/Fishing.html