ബാ​ല​ഭാ​സ്ക്കറിൻ്റെ മരണത്തിൽ അന്വേഷണം ഊർജിതം ക​ലാ​ഭ​വ​ൻ സോ​ബിയ്ക്കും പ്ര​കാ​ശ​ൻ ത​മ്പി​യ്ക്കും നുണ പ​രി​ശോ​ധ​ന

തി​രു​വ​ന​ന്ത​പു​രം: ബാലഭാസ്ക്കറിൻ്റെ അപകട മരണത്തിലെ ദുരൂഹത നീക്കാൻ
ക​ലാ​ഭ​വ​ന്‍ സോ​ബി, പ്ര​കാ​ശ​ന്‍ ത​മ്പി എ​ന്നി​വ​രെ​ നു​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കണമെന്ന് സിബിഐ. ഇ​തി​നു​ള്ള അ​നു​മ​തി​ക്കാ​യി സി​ബി​ഐ കോ​ട​തി​യെ സ​മീ​പി​ക്കും.

അ​പ​ക​ട​ത്തി​ന് സാ​ക്ഷി​യാ​യി​രു​ന്നു​വെ​ന്നും ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തി​ന് തൊ​ട്ടു മു​ന്‍​പ് ആ​ക്ര​മി​ക്ക​പ്പെ​ട്ടിരുന്നു എന്നുമാണ് കലാഭവൻ സോബിയുടെ വാദം. എന്നാൽ അ​ടി​സ്ഥാ​ന​മി​ല്ലാത്ത ആരോപണങ്ങളാണ് സോബി ഉന്നയിക്കുന്നതെന്നാണ് സി​ബി​ഐ​യു​ടെ നി​ഗ​മ​നം. ഇ​തേ തു​ട​ര്‍​ന്ന് സി​ബി​ഐ സം​ഘം സോ​ബി​യു​മാ​യി സം​ഭ​വ സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​ത്തി​രു​ന്നു.

പ്രകാശൻ തമ്പിയുടെ മൊഴിയിലും പൊരുത്തക്കേടുകളുണ്ട്. ക​ഴി​ഞ്ഞ ദി​വ​സം സി​ബി​ഐ സം​ഘം പ്ര​കാ​ശ​ന്‍ ത​മ്പി​യെ​യും ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് പ്ര​കാ​ശ​ന്‍ ത​മ്പി​യെ​യും കലാഭവൻ സോബിയേയും നു​ണ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാക്കു​ന്ന​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →