കൊച്ചി: കൂളിംഗ് ഗ്ലാസ് വെച്ച് മാസ് ലുക്കില്‍ ചാക്കോച്ചന്‍. മാമനോട് ഒന്നും തോന്നല്ലേ മക്കളേ എന്ന് ആരാധകര്‍. ഇന്‍സ്റ്റഗ്രാമിലാണ് കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം വൈറലാക്കുന്നത്. പ്രായം ബാധിക്കാത്ത നടനാണെന്നും പൊളിയാണെന്നും ആരാധകര്‍ ചാക്കോച്ചനെ അഭിനന്ദിക്കുകയാണ്.
അനിയത്തി പ്രാവിലൂടെ മലയാള സിനിമയിലേക്ക് വന്ന കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ വ്യത്യസ്തമായ വേഷങ്ങളിലൂടെയാണ് മലയാളികള്‍ക്ക് പ്രിയമാകുന്നത്. ചോക്ലേറ്റ് നായകന്‍ എന്ന ഇമേജില്‍ ഒതുങ്ങിപ്പോകാതെ ശക്തമായ വേഷങ്ങളിലൂടെ നായകനിരയിലേക്ക് ഉയരാനും കഴിഞ്ഞു. അഞ്ചാം പാതിരയിലെ സൈക്കോളജിസ്റ്റായി മിന്നുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത്.
പ്രണയ വിവാഹത്തിന് ശേഷം വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചാക്കോച്ചന്റേയും ഭാര്യ പ്രിയയുടേയും ജീവിതത്തിലേക്ക് മകന്‍ ഇസഹാക്ക് എത്തിയത്. മകന്‍ ഇസുവിന്റെ കളിചിരികള്‍ ആസ്വദിച്ചും വ്യായാമത്തില്‍ മുഴുകിയും ലോക്ക്ഡൗണ്‍ കാലം കുടുംബത്തിനൊപ്പം ചെലവഴിക്കുകയാണ് ചാക്കോച്ചന്‍.

