ധോണിയുടെയും രോഹിതിന്റെയും ആരാധകർ ഏറ്റുമുട്ടി

മുംബൈ: മഹാരാഷ്ട്രയില്‍ എംഎസ് ധോണിയുടെയും രോഹിത് ശര്‍മയുടെയും ആരാധകർ തമ്മില്‍ ഏറ്റുമുട്ടി. മർദനത്തിൽ ഒരു യുവാവിന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. രോഹിതിന്റെ ആരാധകനെ കരിമ്ബിന്‍ തോട്ടത്തില്‍ വച്ച്‌ ധോണി ഫാന്‍സുകാര്‍ ചേര്‍ന്ന് തല്ലിച്ചതയ്ക്കുകയായിരുന്നുവത്രേ. കോലാപൂര്‍ ജില്ലയിലെ കുറുന്ദ്‌വാദെന്ന സ്ഥലത്തായിരുന്നു ആക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.

ആഗസ്റ്റ് 15ന് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ അദ്ദേഹത്തിന്റെ നിരവധി ഹോര്‍ഡിങുകള്‍ നഗരത്തില്‍ പലയിടങ്ങളിലുമായി തൂക്കിയിരുന്നു.

ശനിയാഴ്ച രോഹിതിന് ഖേല്‍രത്‌ന പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകരും തങ്ങളുടെ ഹീറോയെ വാഴ്ത്തിക്കൊണ്ട് ഹോര്‍ഡിങുകള്‍ വച്ചു. എന്നാല്‍ രോഹിത് ആരാധകര്‍ വച്ച ചില ഹോര്‍ഡിങുകള്‍ ഏതോ അജ്ഞാതര്‍ തകര്‍ത്തതാണ് ഒടുവിൽ അക്രമത്തിലും മർദനത്തിലും കലാശിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →