ന്യൂഡല്‍ഹി: പ്രതീക്ഷിക്കുന്നതുപോലെ കാര്യങ്ങള്‍ നടന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ നാം കോവിഡ് വാക്‌സിന്‍ പുത്തിറക്കുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പുമന്ത്രി ഡോക്ടര്‍ ഹര്‍ഷവര്‍ദ്ധന്‍. രാജ്യത്തിന്‍റെ കോവിഡ് വാക്‌സിന്‍ പരീക്ഷണം മികച്ച രീതി യില്‍ മുന്നോട്ടുപോകുന്നെന്നും, ഇന്ത്യ വാക്‌സിന്‍ പരീക്ഷണ ത്തില്‍ മറ്റുളള രാജ്യങ്ങളെ അപേക്ഷിച്ച് ഒരുപടി മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിന്‍ പരീക്ഷണം വിവിധ ഘട്ടങ്ങളിലായി യഥാക്രമം നടന്നുവരുന്നതായും, രാജ്യത്തിനും ലോകത്തിനും അത് ഒരുപോലെ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വാക്‌സിന്‍ ലഭ്യമായി കഴിഞ്ഞാല്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളിലും എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് കോവിഡ് മുക്തി നേടുന്നവരുടെ എണ്ണം 75 ശതമാനമായി വര്‍ദ്ധിച്ചതായി കഴിഞ്ഞ ദിവസം ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞിരുന്നു. രാജ്യത്തെ മരണനിരക്ക് വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 22 ലക്ഷം പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയിട്ടുളളത്.

