ശ്രീനഗര്‍: ജമ്മുകാശ്മീരിന് അതിന്റെ നഷ്ടമായ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്ന് സംയുക്ത പാര്‍ട്ടികള്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. കോണ്‍ഫറന്‍സ്, പിഡിപി, കോണ്‍ഗ്രസ്, പീപ്പി ള്‍സ് കോണ്‍ഫറന്‍സ്, സിപിഎം, ജമ്മുകാശ്മീര്‍, അവാമി നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികളാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.
എന്നാല്‍ ജമ്മുകാശ്മീരിലെ പാര്‍ട്ടികളുടെ നീക്കം ദീപാസ്വപ്‌നമാണെന്നും സംസ്ഥാനത്തിന്റെ പ്രത്യേക പദവി തിരിച്ചു കൊണ്ടു വരിക അസാധ്യമായ കാര്യമാണെന്നും ബിജെപി പ്രതികരിച്ചു.
ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ഒരു വര്‍ഷം കഴിഞ്ഞാണ് പാര്‍ട്ടികള്‍ തങ്ങളുടെ രാഷട്രീയ വൈരം മറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഫറുക്ക് അബ്ദുളള, മെഹ്ബൂബ മുഫ്ത്തി, സജാദ് ലോണ്‍, എം.വൈ തരഗാമി, മുസാഫിര്‍ ഷാ, ജി.എമിര്‍ എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഫറൂക്ക് അബ്ദുളളയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ മെഹ്ബൂബ മുഫ്ത്തി സന്തോഷം പ്രകടിപ്പിച്ചു