ചാണ്ഡിഗഢ്: അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ചുപേരെ ബിഎസ്എഫ് സേന വെടിവെച്ചുകൊന്നു. പഞ്ചാബിന് സമീപം ഇന്ത്യാപാക്ക് അതിര്‍ത്തിയിലാണ് സംഭവം. പഞ്ചാബിലെ കരന്‍താരന്‍ ജില്ലയിലെ ദാല്‍ അതിര്‍ത്തി ഔട്ട് പോസ്റ്റിന് സമീപമാണ് നുഴഞ്ഞുകയറ്റശ്രമം നടന്നത്.
പുലര്‍ച്ചെ 4.45 ഓടെ നുഴഞ്ഞുകയറ്റശ്രമം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് തടയാന്‍ ശ്രമിച്ചു.തുടര്‍ന്ന് ഇവര്‍ സേനാംഗങ്ങളുമായി ഏറ്റുമുട്ടുകയായിരുന്നു. അഞ്ചുമൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.