വിമാനത്താവളം അദാനി ഗ്രൂപ്പിന്‌ കൈമാറിയതിനെതിരെയുളള കേസ്‌ ഹൈക്കോടതി തിങ്കളാഴ്‌ച പരിഗണിക്കും

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വല്‍ക്കരിക്കുന്നതിനെതിരെ കേരളം ഹൈക്കോടതിയെ സമീപിച്ചതില്‍ പ്രതീകരണവുമായി വ്യോമയാന മന്ത്രി ഹര്‍ദീപ്‌ സിംഗ്‌പുരി. അദാനിയുമായുളള കരാര്‍ റദ്ദാക്കപ്പെട്ടാല്‍ പണം തിരികെ നല്‍കേണ്ടി വരുമെന്നും ഹര്‍ദീപ്‌ സിംഗ്‌പുരി പറഞ്ഞു സ്വകാര്യവല്‍ക്കരണത്തിന്‌ കേരളം എതിരായിരുന്നുവെങ്കില്‍ പിന്നെയെന്തിനാണ്‌ ലേലത്തില്‍ പങ്കെടുത്തതെന്നും പുരി ചോദിച്ചു.

വിമാനത്താവള നടത്തിപ്പ്‌ അവകാശം അമ്പത്‌ വര്‍ഷങ്ങള്‍ക്കു ശേഷം അതോരിറ്റിക്കുതന്നെ തിരികെ കിട്ടുമെന്നും, നടത്തിപ്പ്‌ സ്വകാര്യ കമ്പനിക്കാണെങ്കിലും വിമാനത്താവളത്തിലെ കസ്റ്റംസ്‌ സുരക്ഷ,ഇമിഗ്രേഷന്‍,,എടിസി,തുടങ്ങിയ നിര്‍ണ്ണായക ചുമതലകള്‍ സര്‍ക്കാരിന്‌ തന്നെയായിരിക്കുമെന്നും വ്യോമയാനമന്ത്രി വ്യക്തമാക്കി.

വിമാനത്താവളം പാട്ടത്തിന്‌ നല്‍കിയതില്‍ കേരളത്തിന്‌ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായിട്ടാണ്‌ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്‌ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്‌. അതോടൊപ്പം വ്യോമ യാനമന്ത്രി ഹര്‍ദീപ്‌ പുരിക്കെതിരെ അവകാശലംഘനത്തിന്‌ നോട്ടീസും നല്‍കിയിട്ടുണ്ട്‌. ഹൈക്കോടതിയില്‍ നിലവിലുളള കേസില്‍ വിധി വരുന്നതുവരെ കൈമാറ്റം സ്‌റ്റേചെയ്യണമെന്നാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.കേസ്‌ അടുത്ത തിങ്കളാഴ്‌ച ഹൈകോടതി പരിഗണിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →