കൊച്ചി: ഫഹദ് ഫാസിലും മഹേഷ്നാരായണനും ഒന്നിക്കുന്ന മാലിക്ക് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളിയേറിയ കഥാപാത്രമാണ് ചിത്രത്തിലേത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു..
2011 മുതല്‍ തന്റെയും ഫഹദിന്റെയും ആലോചനയിലുള്ള സിനിമയാണ് ഇതെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍ പറയുന്നു. മലയാള സിനിമയ്ക്ക് കേരളത്തിന് അകത്തും പുറത്തും ലഭിക്കുന്നൊരു മാര്‍ക്കറ്റ് ലക്ഷ്യമിട്ടാണ് ഇത്രയും വലിയ ബജറ്റില്‍ സിനിമ തുടങ്ങിയത്. നിലവില്‍ തിയേറ്ററുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ റിലീസ് ചെയ്യാതെ വെച്ചിരിക്കുകയാണ്.
തങ്ങളുടെ കഴിഞ്ഞ സിനിമയായ ‘ടേക്ക് ഓഫിന്’ കേരളത്തിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ ലഭിച്ചിരിക്കുന്നത് ജി സി സിയില്‍ നിന്നുമാണ്. അത്തരമൊരു ബിസിനസ് ‘മാലിക്കി’നും കണ്ടിരുന്നു.അതുകൊണ്ട് തന്നെ നിലവിലുള്ള സാഹചര്യങ്ങള്‍ക്ക് മാറ്റം വന്നിട്ട് മാത്രമേ ‘മാലിക്കി’ന്റെ റീലീസിനെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കുകയുള്ളു എന്ന് മഹേഷ് നാരായണ്‍ പറയുന്നു