സതാംപ്റ്റൺ: പാക്കിസ്ഥാനെതിരെയുള്ള പരംബരയിലെ അവസാന ടെസ്റ്റിലെ ആദ്യ ദിവസം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് ശക്തമായ നിലയിലാണ്. സാക്ക് ക്രോളിയുടെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ അവർ 332 റണ്‍സ് നേടിയിട്ടുണ്ട് . 171 റണ്‍സുമായി സാക്ക് ക്രോളിയും 87 റണ്‍സോടെ ജോസ് ബട്‌ലറുമാണ് ക്രീസില്‍. ഇരുവരും ചേര്‍ന്ന് ഇതുവരെ 205 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ക്രോളിയുടെ ആദ്യ സെഞ്ച്വറി നേട്ടമാണിത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ തുടക്കം ഒട്ടും മെച്ചപ്പെട്ടതായിരുന്നില്ല. ഒന്നിനു പിറകെ ഒന്നായി അവരുടെ നാല് വിക്കറ്റുകൾ വീണു.
6 റൺസ് നേടിയ റോയി ബേൺസും 22 റൺസ് നേടിയ സിബ്ലിയും 29 റൺസ് നേടിയ ജോ റൂട്ടും 3 റൺസ് നേടിയ പോപ്പും ആണ് പുറത്തായത്.
മൂന്നു മൽസരങ്ങളുടെ പരമ്പരയിൽ ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചപ്പോൾ രണ്ടാം ടെസ്റ്റ് മഴ മൂലം ഉപേക്ഷിച്ചിരുന്നു. മൂന്നാം ടെസ്റ്റ് സമനിലയായാലും പരമ്പര ഇംഗ്ലണ്ടിനു ലഭിക്കും.

