നീ ഒരു അപൂര്‍വ പിഴയാണ്. സണ്ണിവെയ്‌ന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍

കൊച്ചി: സണ്ണി വെയ്ന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ദുല്‍ഖര്‍ സല്‍മാന്‍. സണ്ണിവെയ്ന്‍ ഭാര്യ രഞ്ജിനിക്കൊപ്പം കേക്ക് മുറിക്കുന്ന ചിത്രം പങ്കുവെച്ചാണ് ദുല്‍ഖര്‍ ആശംസ അറിയിച്ചത്.ഇന്‍സ്റ്റഗ്രാമില്‍ ദുല്‍ഖറിന്റെ പോസ്റ്റില്‍ നിരവധി പേരാണ് ആശംസകള്‍ നേര്‍ന്നത്.

”ജന്‍മദിനാശംസകള്‍ സണ്ണിച്ചാ.. എന്റെ സ്വന്തം സഹോദരനാണെങ്കില്‍ നിന്നെ കൂടുതല്‍ സ്നേഹിക്കാന്‍ കഴിയില്ല. സെക്കന്‍ഡ് ഷോ നമ്മള്‍ കൂടുതല്‍ അടുക്കുകയാണ് ചെയ്തത്. നിന്നെയും കുഞ്ഞുവിനെയും കാണുമ്പോള്‍ കൂടുതല്‍ സന്തോഷമുണ്ടാകുന്നു. ഏറ്റവും കൂടുതല്‍ സന്തോഷം നിറഞ്ഞ ദിവസമായിരിക്കട്ടെ.”

”എല്ലായ്പ്പോഴും നിങ്ങളായിരിക്കുക, കാരണം നീ ഒരപൂര്‍വ പിഴയാണ്. നമുക്കെല്ലാവര്‍ക്കും ഒറിജിനല്‍ ലഭിച്ചു” എന്നാണ് ദുല്‍ഖറിന്റെ കുറിപ്പ്. ജന്‍മദിനം ആശംസിച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞ് സണ്ണി വെയ്നും രംഗത്തെത്തിയിട്ടുണ്ട്. ‘മണിയറയിലെ അശോകന്‍’ സിനിമയിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ചാണ് താരം എത്തിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →