തിരുവനന്തപുരം: ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപറേഷനും സംയുക്തമായി രാജ്യസ്നേഹം തുടിക്കുന്ന ഹ്രസ്വചിത്രങ്ങളുടെ മത്സരം ഓൺലൈനായി സംഘടിപ്പിച്ചിരുന്നു.
My Gov പോർട്ടൽ വഴി2020 ജൂലൈ 14ന് ആരംഭിച്ച മത്സരം 2020 ഓഗസ്റ്റ് 7 ന് അവസാനിച്ചു. www.MyGov.in എന്ന വെബ്സൈറ്റ് വഴിയാണ് എൻട്രികൾ സ്വീകരിച്ചത്. ദേശസ്നേഹത്തോടൊപ്പം രാജ്യപുരോഗതിക്ക് ഉള്ള നവ മന്ത്രമായ ആത്മനിർഭരത (സ്വയംപര്യാപ്തത)യും ചേർന്നതായിരുന്നു മത്സരത്തിന്റെ പ്രമേയം. വിജയികളെ മന്ത്രാലയം ഇന്ന് പ്രഖ്യാപിച്ചു.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി ശ്രീ പ്രകാശ് ജാവദേക്കർ വിജയികളെ ട്വിറ്ററിലൂടെ അഭിനന്ദിക്കുകയും പരിപാടി വിജയമാക്കാൻ സഹായിച്ച മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.