മണവാട്ടിയായി അനിഖ

കൊച്ചി: കഥ തുടരുന്നു തുടങ്ങിയ ചിത്രങ്ങളിലൂടെ മനം കവർന്ന ബാലതാരം അനിഖ സുരേന്ദ്രൻ്റെ ഫോട്ടോ ഷൂട്ടിന് കൈയ്യടിച്ച് ആരാധകർ. 2013 പുറത്തിറങ്ങിയ അഞ്ചു സുന്ദരികൾ എന്ന സിനിമയിലെ കഥാപാത്രം ആണ് അനിഘയെ പ്രശസ്തമാക്കിയത് .

ഈ ചിത്രത്തിലെ ഗൗരി എന്ന കുട്ടിയെ അവതരിപ്പിച്ചതിന് 2013ലെ മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.

മലയാളികളുടെ മുന്നിൽ വളർന്നുവലുതായ അനിഖയുടെ കോവിഡ് കാലത്ത് ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ വൈറലായത്. മണവാട്ടിയായി അണിഞ്ഞൊരുങ്ങി എത്തിയിരിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ അനിഖയുടെ ഫാൻസ് പേജിലാണ് പങ്കുവെച്ചത്.

രാകേഷ് മണ്ണാർക്കാട് എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് തകർപ്പൻ ചിത്രങ്ങൾക്ക് പിറകിൽ . ബാലതാരമായി കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് അനിഘ അരങ്ങേറിയത് . മലയാളം തമിഴ് ഭാഷകളിലായി പതിനഞ്ചിലധികം സിനിമകളിൽ അനിഘ ഭാഗമായി .

തമിഴ് സൂപ്പർതാരം അജിത് നായകനായ എന്നെ അറിന്താൽ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് തമിഴിൽ അരങ്ങേറിയത്. ഈ സിനിമയിലെ അഭിനയം തമിഴ് മക്കളുടെ പ്രിയങ്കരിയായി മാറ്റി. 2019 ൽ പുറത്തിറങ്ങിയ വിശ്വാസമെന്ന അജിത് സിനിമയിലും മകളുടെ വേഷം ചെയ്തത് അനിഘ തന്നെയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →