നിമിഷ പ്രിയയുടെ വധ ശിക്ഷ മേല്‍ക്കോടതി ശരിവച്ചു

പാലക്കാട്.ഭര്‍ത്താവിനെ കൊന്ന് വീട്ടിലെ വാട്ടര്‍ടാങ്കില്‍ തളളിയെന്ന കേസില്‍ മലയാളി നഴ്‌സിന്റെവധശിക്ഷ മേല്‍കോടതി ശരിവച്ചു. നിമിഷ പ്രിയ യെന്ന പാലക്കാട് കൊല്ലങ്കോട്ടുകാരി നഴ്‌സാണ് യെമനില്‍ ക്ലിനിക്ക് നടത്തിയിരുന്ന ഭര്‍ത്താവ് തലാല്‍ അബ്ദുമഹ്തിയെ കൊന്ന് വാട്ടര്‍ ടാങ്കില്‍ തളളിയത്. 2014 ലായിരുന്നു സംഭവം.

നേരത്തെ ട്രിബ്യൂണല്‍ ആണ് ശിക്ഷ വിധിച്ചിരുന്നത.് ഇതിനെതിരെ മേല്‍ കോടതിയില്‍ നല്‍കിയിരുന്നഅപ്പീല്‍ ആണ് തളളിയത്. കഴിഞ്ഞ നവംബറില്‍ വരാനിരുന്നവിധി കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കുകയായിരുന്നു. മൃതദേഹം ഒളിപ്പിക്കാന്‍ കൂട്ടുനിന്നനഴ്‌സ് ഹനാന്ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. നിമിഷഇപ്പോള്‍ സനായിലെ ജയിലിലാണ്. അബ്ദുമഹ്ദിയുടെ ജീവന്റെ വിലയായി കുടുംബം ആവശ്യപ്പെട്ട 70 ലക്ഷം രൂപ നല്‍കാന്‍ കഴിയാതെ വന്നതോടെയാണ് മേല്‍ക്കോടതി വധശിക്ഷ ശരിവച്ചത്.വിധിക്കെതിരെ പ്രസിഡന്റ്അധ്യക്ഷനായപരമോന്നത കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് യെമനില്‍ നിഷക്കു വേണ്ടികേസു നടത്തുന്നഎംബസിയും മറ്റ്അധികൃതരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →