ഓണാഘോഷം വീടുകളില്‍ പരിമിതപ്പെടുത്തണം- മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഓണാഘോഷം വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തണം എന്ന് ജനങ്ങള്‍ക്ക് നിർദ്ദേശം നല്‍കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ജില്ലാ അധികാരികൾക്ക് ഉത്തരവ് നൽകി. പുറത്തു നിന്നും ഇറക്കുമതി ചെയ്യുന്ന പൂക്കൾ ഉപയോഗിക്കുന്നതുകൊണ്ട് രോഗവ്യാപനം സാധ്യത വർധിക്കും എന്നതിനാൽ സ്വന്തം പ്രദേശങ്ങളിലെ പൂക്കൾ മാത്രം ഉപയോഗിച്ച് പൂക്കളം തീർക്കാൻ ശ്രമിക്കണം.

രോഗവ്യാപനം ശ്രദ്ധിക്കാതിരിക്കാൻ ആരോഗ്യവകുപ്പ് അതീവ ശ്രദ്ധ പുലർത്തണം. സംസ്ഥാന അതിർത്തിയിൽ ആവശ്യമായ ക്രമീകരണങ്ങൾ ഉണ്ടാക്കിയ ജാഗ്രത പാലിക്കണം. കോണ്‍ടാക്ട് ട്രേസിംഗ്, ക്വാറന്‍റൈന്‍ എന്നീ കാര്യങ്ങളിൽ ഊർജ്ജിതമായി പോലീസ് ഇടപെടണം. ഓണാഘോഷത്തോടനുബന്ധിച്ച് തിരക്കുകൾ ഒഴിവാക്കണം. കടകളിൽ വരുന്നവർ സാമൂഹിക അകലം പാലിക്കണം. പൊതുസ്ഥലങ്ങളിൽ ആഘോഷം അനുവദിക്കരുത്. വാർഡുതലസമിതിയെ സജീവമാക്കുവാന്‍ ജനമൈത്രി പോലീസിന്‍റെ ഇടപെടൽ ഉണ്ടാവണം. വളരെ കൂടുതൽ സന്നദ്ധപ്രവർത്തകരെ ഉപയോഗിക്കണം. രോഗവ്യാപനം സാധ്യത ഉണ്ടാകുന്ന ഒരു കാര്യവും അനുവദിക്കരുത്. മന്ത്രിമാരായ കെ കെ ശൈലജ, ഈ ചന്ദ്രശേഖരന്‍, എസി മൊയ്തീൻ, ചീഫ് സെക്രട്ടറി ഡോക്ടർ വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ തുടങ്ങിയവർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →