വഴി തർക്കവുമായി സംബന്ധിച്ച് വീട്ടമ്മയ്ക്ക് പ്രാദേശിക നേതാക്കളുടെ വധഭീഷണി എന്ന് പരാതി

തൃശ്ശൂർ: സിപിഎം പ്രാദേശിക നേതാക്കൾ വീട്ടിൽ കയറി ഗർഭിണിയേയും മകനും എതിരെ വധഭീഷണി മുഴക്കിയതായി പരാതി. തൃശ്ശൂരിൽ മരോട്ടിച്ചാൽ ആണ് സംഭവം. മരോട്ടിച്ചാൽ സ്വദേശിനി സജിനിയാണ് പരാതി നൽകിയത്. വഴി തർക്കത്തിന്‍റെ പേരിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനോയിയും സിപിഎം ബ്രാഞ്ച് സെക്രട്ടറി ബ്രൈറ്റും കൂടി വീട്ടിൽ കയറിവന്ന് കൊലവിളി നടത്തി എന്നാണ് പരാതി.

ഒല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എന്നാല്‍ പരാതി അടിസ്ഥാനരഹിതമെന്ന് നേതാക്കൾ പ്രതികരിച്ചു. പരാതിക്കാരുടെ വീട്ടുവളപ്പിലൂടെ വഴി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കോടതിയുടെ പരിഗണനയിലാണ്.

Share
അഭിപ്രായം എഴുതാം