പ്രഭാസിനൊപ്പം മലയാളിതാരം നിവേദിതയും

കൊച്ചി: പ്രഭാസ് ദീപിക പദുക്കോണ്‍ ചിത്രത്തില്‍ മലയാളത്തില്‍ ശ്രദ്ധേയമായ ചിത്രങ്ങളില്‍ അഭിനയിച്ച നിവേദിത തോമസും അഭിനയിക്കുന്നുന്നതായി റിപ്പോര്‍ട്ടുകള്‍. സയന്‍സ് ഫിക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിലാണ് നിവേദിത എത്തുന്നത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാണ് നിവേദിതയ്ക്ക് എന്നാണ് സൂചനകള്‍.

തിരക്കഥ വായിച്ചതിനുശേഷം അഭിനയിക്കാന്‍ നിവേദിത അറിയിച്ചെന്നുമാണ് വിവരം. എ.ആര്‍. മുരുഗദോസിന്റെ രജനികാന്ത് ചിത്രമായ ദര്‍ബാറിലാണ് നിവേദിത ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. വലിയ ഇടവേളയ്ക്ക് ശേഷമാണ് ദീപിക പദുക്കോണ്‍ തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നത്. പ്രഭാസ് നായകനാകുന്ന ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്.’വിസ്മയകരമായ ഒരു യാത്രയായിരിക്കും മുന്നോട്ടുള്ളതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അക്ഷമയോടെ കാത്തിരിക്കുന്നു.’ എന്നാണ് ചിത്രത്തെ കുറിച്ച്്് ദീപികയുടെ പ്രതികരണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →