കൊൽക്കൊത്ത: പ്രയാസമേറിയ ഘട്ടങ്ങളിൽ ഇന്ത്യൻ ടീമിനായി കടുപ്പമേറിയ ജോലികൾ ചെയ്തു തീർത്ത താരമാണ് സുരേഷ് റെയ്നയെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ്. ധോണിയോടൊപ്പം വിരമിച്ച സുരേഷ് റെയ്നയുടെ നേട്ടങ്ങൾ വിസ്മരിക്കപ്പെട്ടു എന്ന ആക്ഷേപങ്ങൾക്കിടെയാണ് ദ്രാവിഡിന്റെ പ്രതികരണം. ബിസിസിഐയുടെ വെബ്സൈറ്റിലായിരുന്നു സുരേഷ് റെയ്നയ്ക്കുള്ള രാഹുൽ ദ്രാവിഡിന്റെ അഭിനന്ദന കുറിപ്പ്.
ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയുമടക്കം ഇന്ത്യൻ ടീമിന് നേടിക്കൊടുത്ത താരങ്ങളിലൊരാളാണ് റെയ്ന. ബാറ്റിംഗ് ഓർഡറിൽ അല്പം കൂടി മുന്നിൽ കളിച്ചിരുന്നു എങ്കിൽ അദ്ദേഹത്തിന് ഇതിലും നല്ല പ്രകടനം കാഴ്ചവയ്ക്കാമായിരുന്നുപരിമിതമായ ഓവറുകളിൽ ഇന്ത്യൻ ടീം ജയിച്ചു കയറിയ മുഴുവൻ കളികളിലും സുരേഷ് റെയ്നയുടെ പ്രകടനം എടുത്തു പറയേണ്ടതായിരുന്നു. ഇന്ത്യൻ ടീം കണ്ട മികച്ച ഫീൽഡർമാരിൽ ഒരാളായിരുന്നു സുരേഷ് റെയ്ന എന്നും ദ്രാവിഡ് കൂട്ടിച്ചേർത്തു.
2004 2005 ൽ ദ്രാവിഡിന്റെ കാലത്താണ് റെയ്ന ഇന്ത്യൻ ക്രിക്കറ്റിലെത്തുന്നത്.
തുടർന്ന് 15 വർഷക്കാലം സുരേഷ് റെയ്ന ഇന്ത്യൻ ടീമിന്റെ ഭാഗമായി കളിച്ചു.