ന്യൂ ഡല്‍ഹി: ഗാന്ധികുടുംബത്തില്‍ നിന്ന് ആരും കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്കില്ലെന്ന് എഐസിസിജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. കുടുംബത്തില്‍ നിന്ന് ആരും പ്രസിഡന്റാകരുതെന്ന് രാഹുല്‍ ഗാന്ധിയും പറഞ്ഞിട്ടുണ്ട്. രാഹുലിന്റെ അഭിപ്രയത്തോ ട് താനും പൂര്‍ണ്ണമായി യോജിക്കുന്നുവെന്നും, പാര്‍ട്ടി ഇക്കാര്യത്തില്‍ സ്വയം തീരുമാനം കൈക്കൊളളണമെന്നും പ്രിയങ്ക വ്യക്തമാക്കി.കോണ്‍ഗ്രസിനായി പോരാടാന്‍ അതിനെ നയിക്കേണ്ടതില്ലെന്നും പകരം പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചാല്‍ മതിയെന്നും രാഹുല്‍ അറിയിച്ചു.
നാളത്തെ ഇന്ത്യാ എന്ന വിഷയത്തില്‍ രാഷ്ട്രീയത്തിലെ പുതുതലമുറ നേതാക്കളുടെഅഭിപ്രായങ്ങള്‍ചേര്‍ത്ത് തയ്യാറാക്കിയ പുസ്തകത്തിലാണ് പ്രിയങ്ക തന്റെ നിലപാട് വ്യക്തമാക്കുന്നത. ഗാന്ധികുടുംബത്തിന് പുറത്തുളളആളാണ് അധ്യക്ഷ സ്ഥാനത്തേക്ക് വരേണ്ടതെന്നും, അങ്ങനെ വന്നാല്‍ അദ്ദേഹത്തെ നേതാവായി അംഗീകരിക്കാന്‍ തയ്യാറാണെന്നും പ്രിയങ്ക പറഞ്ഞു. യു.പിയില്‍ നിങ്ങളെ ആവശ്യമില്ലആന്‍ഡമാനിലാണ്നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് എന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ പറഞ്ഞാല്‍ സന്തോഷത്തോടെഅവിടേക്ക് പോകുമെന്നും പ്രിയങ്കകൂട്ടിചേര്‍ത്തു.
അദ്ധ്യക്ഷസ്ഥാനം ഗാന്ധികുടുംബത്തിന് പുറത്തേക്കെങ്കില്‍പിന്നെ ആര്എന്ന ചോദ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്ഥനായ കെ.സി വേണുഗോപാലിന്റെ പേര് പറഞ്ഞുകേള്‍ക്കുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്നുളള ഒരാള്‍ വരട്ടെയെന്നവികാരം കോണ്‍ഗ്രസില്‍ ഉണ്ടായാല്‍ കെസിക്ക്നറുക്കുവീഴാന്‍ സാധ്യതയുണ്ട. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് പാര്‍ട്ടിയിലേക്ക് മടങ്ങി വന്നതില്‍ കെ.സി വേണുഗോപാലിന്റെ തന്ത്രപരമായ നീക്കങ്ങളാണെന്ന് കെ.സിയെ പിന്തുണക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ കെസിക്ക്കേരളത്തില്‍ വലിയ പിന്തുണയൊന്നും ലഭിച്ചിട്ടില്ല. പിന്നെ കേള്‍ക്കുന്നത് ശശി തരൂരിനെയാണ്. അന്താരാഷ്ട്രതലത്തില്‍ പ്രശസ്തനും എഴുത്തുകാരനും ഒക്കെയായശശി തരൂര്‍ അഖിലേന്ത്യ അദ്ധ്യക്ഷനാകണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. എഐസിസിയിലെതലമുതിര്‍ന്ന നേതാവും കേരളത്തില്‍ നിന്നുളളഅംഗവുമായ എകെ ആന്റണിയുമായി സോണിയാ ഗാന്ധിഈ വിഷയം ചര്‍ച്ച ചെയ്തിരുന്നുവെന്നുംഅറിയുന്നു.
എന്നാല്‍ സീനിയര്‍ നേതാക്കളായ മല്ലികാര്‍ജുന ഖാര്‍ഗെ, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ തുടങ്ങിയ നേതാക്കളും അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരാണ്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയത്തെ തുടര്‍ന്നാണ്രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചത്. തുടര്‍ന്ന് ഇടക്കാല പ്രസിഡന്റായിസോണിയാ ഗാന്ധി ചുമതലയേറ്റിരുന്നു.