ബേണ്‍: സോഷ്യല്‍ മീഡിയയില്‍ താരമായി സ്വിറ്റസര്‍ലാന്‍ഡിലെ കര്‍ഷകനും അദ്ദേഹത്തിന്റെ പശുവും. സ്വീസ് ആല്‍പ്‌സ് പര്‍വത പ്രദേശത്ത് വച്ച് പരിക്കേറ്റ തന്റെ പശുവിനെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ കര്‍ഷകന്‍ ആശുപത്രിയിലേക്ക് മാറ്റുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. കൂടുതല്‍ മുറിവുകളും പരിക്കും പശുവിന് ഉണ്ടാവാതിരിക്കാനാണ് കര്‍ഷകന്‍ ഹെലികോപ്റ്റര്‍ വിളിച്ചതെന്നാണ് അന്തര്‍ ദേശിയ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.
അതേസമയം, ആയിരകണക്കിന് ആളുകള്‍ വിഡിയോ ഷെയര്‍ ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കര്‍ഷകന്റെ മൃഗസ്‌നേഹത്തെ ചിലര്‍ പുകഴ്ത്തി. ചിലരാവട്ടേ കോപ്റ്ററില്‍ നിന്ന് താഴേക്ക് നോക്കുന്ന പശുവിന്റെ മനോവികാരം സംബന്ധിച്ച ട്രോളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്.