ന്യൂ ഡല്‍ഹി: ഗസറ്റഡ് ഇതര തസ്തികകളില്‍ പൊതുയോഗ്യത പരീക്ഷയ്ക്ക് ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സിയുണ്ടാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
ഇതോടൊപ്പം റാങ്ക് പട്ടിക വിവിധ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ലഭ്യമാക്കുമെന്നും കേന്ദ്ര മന്ത്രിസഭ യോഗത്തിന് ശേഷം മന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, ജിതേന്ദ്ര സിംഗ് എന്നിവര്‍ അറിയിച്ചു.
പൊതുമേഖല ബാങ്കുകള്‍, ഗസറ്റഡ് ഇതര തസ്തികളില്‍ നിയമനത്തിനുള്ള ദേശീയ ഏജന്‍സിക്ക് കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കി.
ആദ്യഘട്ടത്തില്‍ ഒരു പൊതു പ്രിലിമിനറി പരീക്ഷ നടത്തും. ഒരു വര്‍ഷമാകും റാങ്ക് പട്ടികയുടെ കാലാവധി. ആദ്യ പരീക്ഷയിലെ മാര്‍ക്ക് മെച്ചപ്പെടുത്തുവാന്‍ ഉദ്യോഗാര്‍ത്ഥിക്ക് വീണ്ടും അവസരം നല്‍കും.

