പത്തനംതിട്ട തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ആരംഭിച്ചു

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചു തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ആരംഭിച്ചു. തുമ്പമണ്‍ മുട്ടം മര്‍ത്തോമ്മാ പാരീഷ് ഹാളില്‍ സജ്ജമാക്കിയ കോവിഡ് ചികിത്സാ കേന്ദ്രം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സഖറിയാ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. 

തഹസീല്‍ദാര്‍ ബീന എസ്.ഹനീഫ് മുഖ്യാഥിതിയായിരുന്നു. പഞ്ചായത്ത് സെക്രട്ടറി ആര്‍.ശ്രീലേഖ താക്കോല്‍ ആരോഗ്യ വകുപ്പിന് കൈമാറി. ബഹറിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളികളുടെ കൂട്ടായ്മയായ ‘തുമ്പക്കുടം’ ഭാരവാഹികള്‍ 30,000 രൂപ സിഎഫ്എല്‍ടിസിക്ക് സംഭാവന നല്‍കി.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിത മധു, എം.ടി തോമസ്, കെ.സന്ധ്യ, സുധാകുമാരി, മോനിബാബു, തോമസ് വര്‍ഗീസ്, റോസമ്മ വര്‍ഗീസ്, റോയി കുട്ടി ജോര്‍ജ്, സി.കെ.സുരേന്ദ്രന്‍, ആശാ റാണി, റോസി മാത്യൂ, കെ.സിന്ധു, (വില്ലേജ് ഓഫീസര്‍) ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7208/Firstline-treatment-centre.html

Share
അഭിപ്രായം എഴുതാം