ലൈഫ് മിഷൻ പദ്ധതിക്ക് സ്വർണകള്ളക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ . ലൈഫ് മിഷൻ പദ്ധതിയിൽ നിന്ന് ലഭിച്ച തുക തിരുവനന്തപുരത്തെ ഒരു മണി എക്സ്ചേഞ്ച് നിന്നും വിദേശ കറൻസി ആക്കി മാറ്റി വിമാനമാർഗം യാത്രചെയ്ത ഡിപ്ലോമാറ്റുകളുടെ സഹായത്തോടെ ദുബായിലേക്ക് കടത്തി എന്ന് അന്വേഷണ ഏജൻസികൾ സ്ഥിരീകരിക്കുന്നു. കസ്റ്റംസിലെ ഇൻറലിജൻസ് വിഭാഗവും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും ഇതേ നിഗമനത്തില്‍ തന്നെയാണ് എത്തിയിരിക്കുന്നത്. വിദേശത്തേയ്ക്ക് കടത്തിയ പണത്തെക്കുറിച്ച് ശിവശങ്കരന് വ്യക്തമായ ധാരണകൾ ഉണ്ടായിരുന്നു. സ്വപ്നയിലും ശിവശങ്കരനിലും മാത്രം കേന്ദ്രീകരിച്ച് നടന്നിട്ടുള്ള തട്ടിപ്പാണ് ലൈഫ് മിഷൻ പദ്ധതിയിലൂടെ ഉണ്ടായിട്ടുള്ളത്. 10 മില്ല്യണ്‍ ദിർഹത്തിന്‍റെ ഇടപാടാണ് അവർ നടത്തിയിട്ടുള്ളത്. ഇതിൽ ലഭിച്ചത് 20% കമ്മീഷനും . ഈ കമ്മീഷൻ തുകയിൽ 20 കോടി രൂപ മാത്രമാണ് സ്വപ്നയുടെ ലോക്കറിൽ നിന്നും കണ്ടെത്തിയത്. അതിലും കൂടുതൽ തുക വിദേശത്തേക്ക് കടത്തിയെന്ന് തെളിഞ്ഞിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ഒപ്പിടുന്നതിന് തൊട്ടു മുൻപും അതിനു ശേഷവും അഞ്ചു കോടിയിലേറെ തുക വിദേശത്തേക്ക് ഡിപ്ലോമാറ്റിക് വഴി കണ്ടെത്തിയിരുന്നു. ഈ തുക സ്വർണ്ണക്കടത്തിനു വേണ്ടിയുള്ള നിക്ഷേപം ആയിരുന്നോ എന്ന് ഏജൻസികൾ അന്വേഷിച്ചുവരുന്നു. ശിവശങ്കരൻറെ ചാർട്ടേഡ് അക്കൗണ്ടൻറിന്റെ കയ്യിൽ 30 ലക്ഷം രൂപ എത്തിച്ചതിനു ശേഷം ചാർട്ടേഡ് അക്കൗണ്ടൻറുമായി ജോയിൻറ് ആയി തുറന്ന ലോക്കറിൽ സൂക്ഷിക്കുകയുമാണ് സ്വപ്ന ചെയ്തത്. സ്വപ്നയുടെ എസ് ബി ഐ സേവിങ്സ് അക്കൗണ്ടിൽ വളരെ തുച്ഛമായ തുകയാണ് നിലനിർത്തിയിരുന്നത്. സ്വപ്നക്ക് സാമ്പത്തികപ്രതിസന്ധി ഉണ്ടായിരുന്നുവെന്നും ചെറിയ തുകകൾ നൽകി സഹായിച്ചിരുന്നു എന്നും ശിവശങ്കരൻ അന്വേഷണസംഘത്തിനോട് പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കിൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന ഇത്രയധികം പണം ആരുടെയാണ് എന്നുള്ള പ്രശ്നം നിലനിൽക്കുന്നു.
കെ ടി റമീസിനെ എന്‍ഫോഴ്സ്മെന്‍റ് പ്രതി ചേർത്തു. കെ ടി റമീസിന് ഹവാല സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. 164 കിലോ സ്വർണം പല തവണയായി കടത്തിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്‍റ് ചൂണ്ടിക്കാട്ടി. കറന്‍സി മാറ്റത്തിനു ഉണ്ടായിരുന്ന ഇടനിലക്കാരന്‍ പ്രവീണിനെ വ്യാഴാഴ്ച ചോദ്യം ചെയ്യും.

