കണ്ണൂര്‍: കുളിമുറിക്കുസമീപം നിറച്ചുവച്ചിരുന്ന ബക്കറ്റിലെ വെളളത്തില്‍ വീണ് ഒന്നര വയസുകാരന്‍ മരിച്ചു. ഇരുട്ടി പുന്നാട് താവിലാക്കുറ്റി സ്വദേശി ജിജേഷ് ജിന്‍സ് ദമ്പതികളുടെ മകന്‍ യശ്വിന്‍ ആണ് മരിച്ചത്. 2020 ഓഗസ്റ്റ് 18 ചൊവ്വാഴ്ച ഉച്ചക്കു ശേഷം രണ്ടരയോടെയാണ് അപകടം നടന്നത്. കുട്ടിയുടെ അമ്മ കുളിമുറിയില്‍ കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അകത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി കുളിമുറിയുടെ അടുത്തേക്ക് പോയത് അച്ഛന്റെ ശ്രദ്ധയില്‍ പെട്ടില്ല. ഉടന്‍ തന്നെ ഇരുട്ടിയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബക്കറ്റില്‍ നിറച്ച വെളളത്തില്‍ വീണ് ഒന്നരവയസുകാരന്‍ മരിച്ചു
