കൊച്ചി: ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹന്‍ലാലിനൊപ്പം വൻ താരനിരയെ അണിനിരത്തി പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’. കുഞ്ഞാലി മരയ്ക്കാറായി മോഹൻലാൽ വേഷമിടുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്.
മോഹൻലാലിനൊപ്പം സുനിൽ ഷെട്ടി, പ്രഭു, അര്ജുന് സര്‍ജ്ജ എന്നീ മുൻനിര നടന്മാരും ചരിത്രവേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. ഇവർക്കൊപ്പം പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, നെടുമുടി വേണു, സുഹാസിനി, കീര്‍ത്തി സുരേഷ് തുടങ്ങിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ, കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ ബാനറിൽ ഡോ. സി.ജെ. റോയ്, മൂൺ ഷോട്ട് എന്‍റർടെയ്ൻമെന്‍റ്സിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിള എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

